Thursday, June 23, 2016

വ്യാകരണമഞ്ജരി – Vyakarana Manjari – A Guide to Sanskrit Grammar

PDF Download




സംസ്കൃതഭാഷ: ഭാരതീയഭാഷകള്‍ക്കെല്ലാം മാതൃതുല്യയായ ഭാഷയാണ് സംസ്കൃതം. വേദോപനിഷത്തുക്കളും, ഇതിഹാസങ്ങളും, പുരാണങ്ങളും, ഭാസ, കാളിദാസ, ഭവഭൂതി പ്രഭൃതികളുടെ കാവ്യനാടകങ്ങളും രചിക്കപ്പെട്ടിരിക്കുന്നത് സംസ്കൃതഭാഷയിലാണ്. അതുകൊണ്ടുതന്നെ ഭാരതീയദര്‍ശനവും, സാഹിത്യവും ആഴത്തില്‍ മനസ്സിലാക്കണമെന്നുള്ളവര്‍ക്ക് സംസ്കൃതഭാഷജ്ഞാനം കൂടിയേ തീരൂ. സംസ്കൃതവ്യാകരണജ്ഞാനം കൂടാതെ സംസ്കൃതം ഭാഷ കൈകാര്യം ചെയ്യുക അസാദ്ധ്യമാണ്. പാരമ്പര്യരീതിയില്‍ സംസ്കൃതപഠനം നടത്തുക ഇന്നത്തെ കാലത്ത് ക്ഷിപ്രസാദ്ധ്യമല്ല.
ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ത്തന്നെ കേരളത്തിലും, ഭാരതത്തിന്റെ മറ്റു ഭാഗങ്ങളിലും പാരമ്പര്യരീതിയിലുള്ള ഗുരുകുലങ്ങള്‍ നാമാവശേഷമായിത്തുടങ്ങിയ സാഹചര്യത്തിലാണ് സംസ്കൃതഭാഷാ പഠനത്തിന് ആധുനികരീതിയിലുള്ള ഗൈഡുകള്‍ ആവശ്യമായി വന്നത്. അത്തരത്തില്‍ സംസ്കൃതവ്യാകരണം ആധുനികരീതിയില്‍ പഠിപ്പിക്കുവാനുദ്ദേശിച്ചുകൊണ്ട് രചിക്കപ്പെട്ട ഒരു പുസ്തകമാണ് വ്യാകരണമഞ്ജരി.
നിര്‍ഭാഗ്യവശാല്‍ ഈ പുസ്തകത്തിന്റെ ആദ്യത്തെ കുറച്ചു താളുകള്‍ നഷ്ടമായതിനാല്‍ ഗ്രന്ഥരചയിതാവിന്റെ പേര് അറിയുവാന്‍ സാധിച്ചിട്ടില്ല.

No comments:

Post a Comment